മുണ്ടക്കയം: ടെലിഫോൺ പോസ്റ്റ് താഴെവീഴാറായിട്ടും വകുപ്പ് അറിഞ്ഞിട്ടില്ല.മുണ്ടക്കയത്തിന് സമീപം കോരുത്തോടാണ് സംഭവം.കോരുത്തോട് പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ സ്കൂൾ കുട്ടികളും യാത്രക്കാരും ബസ് കാത്തു നിൽക്കുന്ന ബസ് സ്റ്റോപ്പിലാണ് അപകടകാരമായി വീഴാറായി നിൽക്കുന്ന ടെലിഫോൺ പോസ്റ്റ്.
കാലപ്പഴക്കം കൊണ്ട് ചുവട് ദ്രവിച്ച പോസ്റ്റ് ഏതുസമയത്തും വീഴാവുന്ന നിലയിലാണ്.പോസ്റ്റ് അടിയന്തിരമായി നീക്കം ചെയ്യാൻ ബിഎസ്എൻഎൽ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.