KeralaNEWS

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ പറ്റിച്ച് 4.80 ലക്ഷം രൂപ തട്ടിച്ചെടുത്ത വ്യാജ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം:മെഡിക്കൽ കോളജിൽ രോഗിയെ പറ്റിച്ച് 4.80 ലക്ഷം രൂപ തട്ടിച്ചെടുത്ത വ്യാജ ഡോക്ടർ അറസ്റ്റിൽ.പൂന്തുറ മാണിക്യവിളാകം സ്വദേശി  കെ. നിഖിൽ (29) ആണ് അറസ്റ്റിലായത്.പി ജി ഡോക്ടർ ചമഞ്ഞ് കിടപ്പു രോഗിയെ 10 ദിവസമാണ് ഇയാൾ ചികിത്സിച്ചത്.‌

മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്.പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്‌കോപ്പ് ധരിച്ച്‌ ആശുപത്രിയില്‍ കഴിഞ്ഞത്.

മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍നിന്ന് നിഖില്‍ പണവും കൈക്കലാക്കി. ഇയാളുടെ രക്ത സാമ്ബിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാര്‍ജാകാതിരിക്കാന്‍ സാമ്ബിളുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. പരിശോധനാഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

Back to top button
error: