KeralaNEWS

താമരശ്ശേരിയില്‍ പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു

കോഴിക്കോട്: താമരശ്ശേരിയില്‍ പെരിച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു. താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ എംകെ ഫ്ളാറ്റില്‍ താമസിക്കുന്ന സ്ത്രീയുടെ കാലിനാണ് പെരിച്ചായിയുടെ കടിയേറ്റത്. രാത്രിയില്‍ ഫ്ളാറ്റിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

താമരശ്ശേരി മിനി ബൈപ്പാസില്‍ എംകെ ഫ്ളാറ്റില്‍ താമസിക്കുന്ന കണ്ണ്യേരുപ്പില്‍ നിഷ (38) യുടെ കാലിനാണ് പെരിച്ചാഴിയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. ഫ്ളാറ്റിന്റെ മുകളില്‍ താമസിക്കുന്ന നിഷ താഴേക്ക് ഇറങ്ങിയപ്പോള്‍ ഓടി വന്ന പെരിച്ചാഴി കാലില്‍ കടിക്കുകയായിരുന്നു.

Signature-ad

പുറത്തുണ്ടായിരുന്നവര്‍ പെരിച്ചാഴിയെ ഒടിച്ചാണ് നിഷയെ രക്ഷപ്പെടുത്തിയത്. ഉടനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞരമ്പ് അറ്റുപോയതിനാല്‍ സര്‍ജറി നടത്തണമെന്നാണ് ഡോക്ടര്‍ അറിയിച്ചത്. എന്നാല്‍, രക്തസ്രാവം കാരണം സര്‍ജറി നടത്താനായില്ല.

അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മൂന്ന് ഭക്തര്‍ക്ക് കഴിഞ്ഞ ദിവസം എലിയുടെ കടിയേറ്റിരുന്നു. ഇതില്‍ ഒരാളെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകേണ്ടി വന്നു. നാലമ്പലത്തിനകത്തേക്ക് കയറാന്‍ ചുറ്റമ്പലത്തിലെ കമ്പി അഴിക്കുള്ളില്‍ വരി നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് എലയുടെ കടിയേല്‍ക്കുന്നത്.

Back to top button
error: