KeralaNEWS

കൊച്ചി അമൃത ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: അമൃത ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.എമര്‍ജൻസി മെഡിക്കല്‍ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോസ്റ്റല്‍ മുറിയില്‍ മൂന്ന് പെണ്‍കുട്ടികളാണ് താമസിക്കുന്നത്. ഇന്ന് രാവിലെ മറ്റുള്ളവര്‍ എഴുന്നേറ്റപ്പോള്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.രണ്ട് മാസം മുൻപ് വനിതാ ഡോക്ടറും ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.

Back to top button
error: