ന്യൂഡല്‍ഹി: വില കുതിച്ചുയരുന്നതിനിടെ രാജ്യത്ത് വീണ്ടും തക്കാളി മോഷണം.ഝാര്‍ഖണ്ഡിലെ പച്ചക്കറി മാര്‍ക്കറ്റിലെ വിവിധ കടകളില്‍ നിന്ന് 40 കിലോ തക്കാളിയാണ് ഇന്നലെ ഒരൊറ്റ ദിവസം മോഷ്ടിക്കപ്പെട്ടത്.
66 കടകളില്‍ നിന്നായാണ് മോഷണം. തക്കാളിയോടൊപ്പം 10 കിലോഗ്രാം ഇഞ്ചിയും രണ്ട് ലക്ഷം വിലമതിക്കുന്ന ത്രാസുകളും മോഷണം പോയിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഉത്തരേന്ത്യയിലുണ്ടായ കനത്തമഴയാണ് തക്കാളി വില കുതിച്ചുയരുന്നതിന് കാരണമായത്. നിലവില്‍ കിലോക്ക് 250 രൂപയാണ് ഇവിടെ തക്കാളി വില.