KeralaNEWS

ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം കെ പി മോഹനന്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം കെ പി മോഹനന്.എല്‍ജെഡി കക്ഷി നേതാവ് എന്ന നിലയിലാണ് കെ പി മോഹനൻ ഒരു നിര മുന്നിലേക്ക് എത്തിയത്. നേരത്തെ രണ്ടാം നിരയിലായിരുന്നു കെ പി മോഹനന്റെ സ്ഥാനം.

കെപി മോഹനൻ മുൻ നിരയിലേക്ക് വന്നതോടെ ആ ഇരിപ്പിടത്തിലേക്ക് ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോൻ എത്തി. ഇതനുസരിച്ച്‌ സഭയിലെ മറ്റ് ഇരിപ്പിട ക്രമത്തിലും മാറ്റം വന്നിട്ടുണ്ട്. 53 വര്‍ഷത്തിന് ശേഷം ഉമ്മൻ ചാണ്ടിയില്ലാത്ത നിയമസഭയാണ് ഇന്ന് ചേർന്നത്.

Back to top button
error: