KeralaNEWS

കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വൻ കവര്‍ച്ച; ഒരുകോടി രൂപയുടെ സ്വർണവും എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടു

കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വൻ കവര്‍ച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് കവര്‍ച്ച നടന്നത്.ഒരു കോടിയോളം രൂപയുടെ സ്വര്‍ണവും 8 ലക്ഷം രൂപയും നഷ്ടമായതായാണ് വിവരം.

ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവര്‍ച്ച വിവരം പുറത്തറിഞ്ഞത്.ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ച്‌ ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം.സി.സി.ടിവിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണം പോയിതായി വിവരമുണ്ട്.

Signature-ad

അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് അറിയിച്ചു. നടന്നത് ഗുരുതര കുറ്റകൃത്യമാണെന്നും തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: