MovieNEWS

ഭർത്താവിനെ തൃപ്തിപ്പെടുത്താൻ കഴിയും; അമ്മായിഅമ്മയെ പറ്റില്ല: നടി മഹാലക്ഷ്മി

മീപകാലത്ത് തമിഴകത്ത് വലിയ രീതിയില്‍ ചര്‍ച്ചയായ താരദമ്ബതികളാണ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും.വിവാഹം മുതലിങ്ങോട്ട് ഇവരുടെ എല്ലാ വിശേഷങ്ങളും വൈറലായി മാറിയിരുന്നു.
വിവാഹശേഷം വ്യാപകമായ സൈബര്‍ ആക്രമണവും ഇവര്‍ക്ക് നേരിടേണ്ടി വന്നു. രവീന്ദറിന്റെ ശരീര ഭാരം ചൂണ്ടിക്കാണിച്ചുള്ള പരിഹാസങ്ങളായിരുന്നു ഏറെയും. കോടിക്കണക്കിന് രൂപയുടെ സമ്ബാദ്യമുള്ള രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്ന പ്രചരണവും ഉയര്‍ന്നിരുന്നു.

രണ്ട് പേരുടെയും ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതാണ്. ആദ്യ വിവാഹത്തില്‍ ഒരു മകനും മഹാലക്ഷ്മിക്കുണ്ട്. ഇതും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് കാരണമായി.

എന്നാല്‍ സൈബറാക്രമണങ്ങളും ട്രോളുകളുമൊന്നും രവീന്ദറോ മഹാലക്ഷ്മിയോ വകവെച്ചില്ല. മാത്രമല്ല ഇവയെ ചിരിച്ച്‌ തള്ളുകയും ചെയ്തു. ഒപ്പം പരിഹസിക്കുന്നവര്‍ക്ക് മറുപടി നല്‍കാനും മറന്നില്ല. രണ്ട് പേരും പരസ്പരം മനസ്സിലാക്കിയ ശേഷമാണ് വിവാഹം ചെയ്തത്. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച്‌ പരസ്പരം അറിയാമെന്നും ഇവര്‍ വ്യക്തമാക്കി.

Signature-ad

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും അവിടെ പങ്കുവയ്ക്കാറുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ അടുത്തിടെ രവീന്ദറും മഹാലക്ഷ്മിയും അകല്‍ച്ചയിലാണെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.ഭർത്താവിനെ തൃപ്തിപ്പെടുത്താം, അമ്മായിഅമ്മയെ പറ്റില്ലെന്ന മഹാലക്ഷ്മിയുടെ ഒരു വെളിപ്പെടുത്തലായിരുന്നു ഇതിന് പിന്നിൽ.

തമിഴ് യൂട്യൂബ് ചാനലുകള്‍ ഇത് വലിയ വാര്‍ത്തയാക്കിയതോടെ രവീന്ദര്‍ തന്നെ രംഗത്ത് വരുകയും. തങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനിടെ രവീന്ദര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതെന്ന രീതിയില്‍ ചില വാര്‍ത്തകളും തമിഴകത്ത് പ്രചരിക്കുന്നുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താനും മഹാലക്ഷ്മിയും തമ്മിലുള്ള തര്‍ക്കത്തിന്റെ കാരണം അമ്മയാണെന്ന് രവീന്ദര്‍ വെളിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘സുന്ദരിയായ ഒരു സ്ത്രീയുടെ കമ്ബനി ആരായാലും ആഗ്രഹിക്കും. അവള്‍ വന്ന ശേഷം ഞാൻ തന്നെ എന്നില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തി. പക്ഷേ അമ്മായിയമ്മയ്ക്ക് അവരുടെ ആഗ്രഹങ്ങള്‍ അനുസരിച്ച് അവരെ തൃപ്തിപ്പെടുത്തുന്ന ഒരു മരുമകളെ ലഭിച്ചില്ല’, രവീന്ദർ പറഞ്ഞു.

വിവാഹ ശേഷവും തമിഴ് സീരിയല്‍ രംഗത്ത് സജീവമാണ് മഹാലക്ഷ്മി. റാണി, ചെല്ലമെ തുടങ്ങിയ സീരിയലുകളില്‍ മഹാലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മറുവശത്ത് നിര്‍മാണ രംഗത്ത് സജീവമാണ് രവീന്ദര്‍ ചന്ദ്രശേഖര്‍. 2013ലാണ് രവീന്ദര്‍ നിര്‍മാണ രംഗത്തേക്ക് കടന്ന് വരുന്നത്. സുട്ട കഥൈ ആയിരുന്നു ആദ്യ സിനിമ. പിന്നീട് നിരധി സിനിമകള്‍ നിര്‍മ്മിച്ചു. 2022ല്‍ സംവിധാന രംഗത്തേക്കും രവീന്ദര്‍ കടന്നു. മാര്‍ക്കണ്ഡേയ മഗലില്‍ കല്ലൂരിയം ആണ് രവീന്ദര്‍ സംവിധാനം ചെയ്ത ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: