കൊല്ലം: കൊട്ടാരക്കര പുലമണ്‍ ഭരണിക്കാവ് ശിവപാര്‍വതി ദുര്ഗാദേവിക്ഷേത്ര ഉപദേവാലയത്തിലെ കല്‍വിളക്കുകള്‍ തകര്‍ത്തനിലയില്‍.രാവിലെയാണ് വിളക്കുകള്‍ തകര്‍ത്തനിലയില്‍ കണ്ടത്.
സമൂഹവിരുദ്ധരാകാമെന്നാണ് നാട്ടുകാരുടെ നിഗമനം.ഉപദേശകസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കുറ്റക്കാരെ കണ്ടെത്തണമെന്നും പോലീസിന്റെ രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്നും ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടു.