CrimeNEWS

കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന 13 പേർ കോട്ടയം പോലീസിന്റെ പിടിയിൽ

കോട്ടയം: കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിക്കുകയും, എന്നാൽ കോടതിയിൽ ഹാജരാകാതെ കോടതിയെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞതുമായ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിൽ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു .

വിവിധ കേസുകളിൽപെട്ട ഇവർക്കെതിരെ കോടതി ശിക്ഷ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇവർ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തുടര്‍ന്ന് കോടതി ഇവർക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: