NEWSSports

തൃശൂരിൽ ബൈച്ചുംഗ് ബൂട്ടിയയുടെ ഫുട്ബോൾ അക്കാദമി

തൃശൂർ:കുന്നംകുളത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയയുടെ സഹകരണത്തോടെ ഫുട്ബോള്‍ അക്കാദമി വരുന്നു.കായിക മന്ത്രി വി അബ്ദുര്‍റഹ്മാനുമായി സെക്രട്ടറിയേറ്റില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ബൂട്ടിയ സഹകരണം വാഗ്ദാനം ചെയ്തത്. മന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ബൂട്ടിയ തിരുവനന്തപുത്തെത്തിയത്.

ബൈയ്ചുംഗ് ബൂട്ടിയ ഫുട്‌ബോള്‍ സ്‌കൂള്‍സ് എന്ന ഫുട്‌ബോള്‍ അക്കാദമി നിലവില്‍ ബൂട്ടിയ നടത്തുന്നുണ്ട്.സന്ദേശ് ജിംഗന്‍, ആശിഖ് കുരുണിയന്‍ ഉള്‍പ്പെടെ നാല് താരങ്ങള്‍ ബൂട്ടിയ അക്കാദമിയില്‍ നിന്ന് ദേശീയ ടീമിലെത്തിയിട്ടുണ്ട്. കായിക വകുപ്പിൻ്റെ കീഴിലുള്ള കുന്നംകുളം സ്‌പോട്‌സ് ഡിവിഷനിലാണ് ബൂട്ടിയയുമായി സഹകരിച്ച്‌ അക്കാദമി തുടങ്ങുക.

Signature-ad

ഫിഫ മാനദണ്ഡപ്രകാരമുള്ള പുല്‍മൈതാനം, ഇന്‍ഡോര്‍ സ്‌റ്റേഡിയം, സ്‌പോട്‌സ് മെഡിസിന്‍ സെന്റര്‍ അടക്കം കുന്നംകുളം സ്പോര്‍ട്സ് ഡിവിഷനിലുണ്ട്. 4.5 കോടി രൂപ ചെലവില്‍ ഹോസ്റ്റലിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. അനുബന്ധ പരിശീലനങ്ങള്‍ക്ക് സ്വിമ്മിങ്ങ്പൂള്‍, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയും ഇവിടെ ഒരുങ്ങുന്നുണ്ട്

Back to top button
error: