LIFEMovie

‘വയര്‍ കണ്ടതില്‍ വിഷമിക്കുന്നവരോട് ഒരു ചോദ്യം, ഞാൻ എപ്പോഴാണ് നിങ്ങളുടെ കുഞ്ഞമ്മയുടെ മകള്‍ ആയത് ?’, ദേവുവിന്റെ മറുപടി ചര്‍ച്ചയാകുന്നു

ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധയാകർഷിച്ച താരമാണ് ദേവു. വൈബർ ഗുഡ് എന്ന പേരിൽ താരം സാമൂഹ്യ മാധ്യമങ്ങളിലും പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. ബിഗ് ബോസിലെ മികച്ച പ്രകടനത്തിന് ശേഷം ദേവു ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു ഫോട്ടോയ്‍ക്ക് വന്ന മോശം കമന്റിന് മറുപടി നൽകിയിരിക്കുകയാണ് ദേവു എന്ന ശ്രീദേവി.

സാമൂഹ്യ മാധ്യമത്തിൽ ദേവു പങ്കുവെച്ച ഫോട്ടോ വിമർശിക്കപ്പെട്ടിരുന്നു. വയർ ചാടിയെന്നൊക്കെയായിരുന്നു പരിഹസിച്ചുള്ള കമന്റുകൾ. വിമർശകർക്ക് മറുപടിയുമായി മറ്റൊരു ഫോട്ടോയുമായി താരം എത്തി. എന്റെ വയർ കണ്ട് വിഷമിക്കുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം. ഞാൻ എപ്പോഴാണ് നിങ്ങളുടെ കുഞ്ഞമ്മയുടെ മകൾ ആയത് എന്നുമാണ് ദേവു എഴുതിയിരിക്കുന്നത്. ദേവുവിന്റെ മറുപടി ഉചിതമായെന്നാണ് അഭിപ്രായങ്ങൾ. ഒരുപാട് പേർ ദേവുവിനെ അഭിന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഒട്ടേറെ പേരാണ് ദേവുവിന്റെ പുതിയ ഫോട്ടോ ലൈക്ക് ചെയ്‍തിരിക്കുന്നത്.

 

View this post on Instagram

 

A post shared by SREEDEVI GOPINATH (@viber.good)

Signature-ad

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടൻറ് ക്രീയേറ്റർ താരം എന്നിങ്ങനെ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയതിനു ശേഷമായിരുന്നു ദേവു ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. അതുകൊണ്ടുതന്നെ ദേവുവിന് തുടക്കത്തിൽ തന്നെ ഷോയിൽ കളം നിറയാൻ പറ്റിയിരുന്നു. നിലപാടുകൾ ഉറക്കെ പറഞ്ഞായിരുന്നു ഷോയിൽ താരം ഇടം കണ്ടെത്തിയത്. ആരോഗ്യ കാരണങ്ങളാൽ ദേവു ചില ടാസ്‍കുകളിൽ പിന്നോട്ടായി. ബിഗ് ബോസിൽ ക്യാപ്റ്റനായിരിക്കെയായിരുന്നു ദേവു ഹൗസിൽ നിന്ന് പുറത്തുപോയത് എന്ന പ്രത്യേകതയുമുണ്ട്.

അടുത്തിടെ ലുലു മാളിലുണ്ടായ ഒരു മോശം അനുഭവം വെളിപ്പെടുത്തുകയും ചെയ്‍തിരുന്നു ദേവു. ലുലു മാളിൽ വച്ച് ഒരാൾ മോശമായ ആം​ഗ്യം കാണിച്ചുവെന്ന് ദേവു വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഭാര്യയും കുട്ടിയുമൊക്കെ ഉണ്ട്. താൻ അങ്ങനെ ചെയ്‍തിട്ടില്ലെന്നും ബിപിയുടെ കുഴപ്പമുണ്ടെന്നും പറഞ്ഞു അയാൾ. അതുകൊണ്ട് ഉമിനീര് വരില്ല എന്നൊക്കെ അയാൾ പറഞ്ഞ് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചുവെന്നും ദേവു പറയുന്നു. അയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. അയാൾക്ക് ഒരു അടി അയാൾക്ക് താൻ കൊടുത്തു എന്നും ആ സംഭവത്തിൽ ദേവു പ്രതികരിച്ചിരുന്നു.

Back to top button
error: