കുളത്തൂപ്പുഴ സ്വദേശിയായ വിഷ്ണു ഭാര്യ സ്വീറ്റി എന്നിവരാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റത്.ട്യൂഷനെടുക്കാനെന്ന വ്യാജേന വിഷ്ണു പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും സ്വീറ്റി അത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്യുകയുമായിരുന്നു.പിന്നീട് ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിൽക്കുകയായിരുന്നു.പതിനായിരം രൂപയാണ് ദൃശ്യങ്ങള്‍ വിറ്റതിലൂടെ ലഭിച്ചതെന്നാണ് വിഷ്ണു പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
എന്നാല്‍ ഇയാള്‍ ഇത്തരത്തില്‍ നിരവധി പേര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് നീക്കം. എത്ര പേര്‍ക്കാണ് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ച് നല്‍കിയതെന്ന് സൈബര്‍ പോലീസിന്‍റെ സഹായത്തോടെ കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.
നേരത്തെ ഇയാള്‍ സ്വന്തം ഭാര്യയുമായി ബന്ധപ്പെടുന്നതിന്റെ വീഡിയോ ചിത്രീകരിച്ചും വില്‍പ്പന നടത്തിയിരുന്നു.ഭാര്യയുടെ അറിവോടുകൂടി തന്നെയായിരുന്നു ഇത്.ഒരേ കഥാപാത്രങ്ങള്‍ കസ്റ്റമേര്‍സിന് മടുത്തതോടെയാണ് പത്താം ക്ലാസുകാരിയെ ട്യൂഷൻ നല്‍കാനെന്ന വ്യാജേന വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതും.
നിലവിൽ കേസന്വേഷണം പുനലൂര്‍ ഡിവൈഎസ്പിക്കാണ്.പ്രതികള്ക്കെ