IndiaNEWS

34,189 കോടിരൂപയുടെ കടബാധ്യതയുമായി ഇന്ത്യൻ റെയില്‍വേ

ന്യൂഡൽഹി:34,189 കോടിരൂപയുടെ കടബാധ്യതയുമായി ഇന്ത്യൻ റെയില്‍വേ.നഷ്ടം നികത്താൻ പല വിധ ശ്രമങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ നാല് വര്‍ഷങ്ങളായി റെയില്‍വേയുടെ കടം കുതിച്ചുയരുകയാണ്.

സേവനങ്ങളിലൂടെയും സേവനേതര ഉറവിടങ്ങളിലൂടെയും വരുമാനം വര്‍ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും റെയില്‍വേയുടെ കടം മുൻ വര്‍ഷത്തെക്കാള്‍ 9487 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

 2019-20 സാമ്ബത്തിക വര്‍ഷത്തിലെ കടം 20,304 കോടി രൂപയായിരുന്നു, 2020-21 ആയപ്പോഴേക്കും 23,386 കോടി രൂപയായി കടം ഉയര്‍ന്നു. 2021-22 ല്‍ 28,702 കോടി രൂപയായും ഉയര്‍ന്നു. 2022-2023 ആയപ്പോഴേക്കും റെയില്‍വേയുടെ കടം 34189 കോടി രൂപയിലെത്തി.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ അറിയിച്ചതാണിത്.

Back to top button
error: