തിരുവനന്തപുരം: പാര്‍ട്ടിയുമായി ഇടഞ്ഞ ഇടത് എംഎല്‍എയെ പാട്ടിലാക്കി പാര്‍ട്ടിയിലെത്തിക്കാൻ കോൺഗ്രസ് അരയും തലയും മുറുക്കി രംഗത്ത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പാര്‍ട്ടിയുമായി അകന്ന് നില്ക്കുന്ന എംഎല്‍എയെയാണ് കൂടെ കൂട്ടാൻ കോൺഗ്രസ് ശ്രമം നടത്തുന്നത്.
വടക്കൻ കേരളത്തില്‍ നിന്നുള്ള ഒരു ഇടത് എംഎല്‍എയാണ് പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയുള്ളത്. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ഇദ്ദേഹം പാര്‍ട്ടിക്ക് അനഭിമതൻ ആകാൻ കാരണമെന്നാണ് വിവരം.
എന്നാല്‍ രണ്ടു ടേം പൂര്‍ത്തിയാക്കുന്ന എംഎല്‍എയ്ക്ക് ഇനി മത്സരിക്കാൻ സീറ്റ് കിട്ടില്ലെന്ന് മനസ്സിലായതോടെ നടത്തുന്ന നീക്കമാണിതെന്നാണ് മറുപക്ഷം പറയുന്നത്.എന്തായാലും സാഹചര്യം മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. എംഎല്‍എയെ കൂടെ എത്തിക്കാനുള്ള ഉദ്യമം ഏറ്റെടുത്തിരിക്കുന്നത് കോൺഗ്രസിലെ ഒരു യുവ എംഎല്‍എയാണ്.