എസ്‌എന്‍ഡിപി യൂത്ത് മൂവ്മെന്‍റിന്‍റെ കുറിപ്പ്
ഗണപതിയെ കേരള സ്പീക്കര്‍ എ.എൻ. ഷംസീര്‍ അപമാനിച്ചത്രെ…!! ഉണരണ്ടേ ഹിന്ദൂ ? ഉണരൂ ഹിന്ദു ഉണരൂ.. ഉണരാൻ വേണ്ടിയാണ് ഷംസീറിന്‍റെ പ്രസംഗം മൂന്നാവര്‍ത്തി കേട്ടത്. തല കുത്തി ചിന്തിച്ചിട്ടും അതിലെ ഗണപതി അവഹേളനം മാത്രം പിടികിട്ടിയില്ല. അതില്‍ അവഹേളനം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ആദ്യത്തെ വിമാനം പുഷ്പക വിമാനമെന്ന് പറഞ്ഞവര്‍ക്കാണ്. ആദ്യത്തെ ഐവിഎഫ് ശിശുക്കള്‍ കൗരവര്‍ ആണെന്ന് പറഞ്ഞവര്‍ക്കാണ്. ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി ഗണപതി ഭഗവാനിലാണ് ചെയ്തത് എന്ന് പറഞ്ഞവര്‍ക്കാണ്. ആരാണ് ഇതൊക്കെ പറഞ്ഞു ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചത് ? സംശയമെന്ത് ? ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുത്ത സംഘപരിവാര്‍ ആണ് ഇതിന് പിന്നിലെ പ്രചാരകര്‍.
ഇനി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഷംസീര്‍ എന്താണ് പറഞ്ഞത് ? സംഘപരിവാറിന്‍റെ ഇത്തരം വാദങ്ങളല്ല സ്‌കൂള്‍ സിലബസുകളില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കേണ്ടത് സയൻസ് ആണെന്നാണ്. അതാണല്ലോ ശരിയും ? അതിനെന്തിനാണ് ഈ പുകിലുകള്‍ ? കുട്ടികള്‍ സയൻസ് അല്ലെ പഠിക്കേണ്ടത് ?സ്പീക്കറെ കുരിശില്‍ കയറ്റാൻ ഉടൻ തന്നെ സംഘ്പരിവാറുകാര്‍ ചാടിയിറങ്ങി. മുസ്‌ലിം മതവിശ്വാസികളുടേതായ കാര്യം മദ്രസകളില്‍ പഠിപ്പിക്കുന്നുണ്ടല്ലോ അതിനെയെന്താണ് എതിര്‍ക്കാത്തത് എന്നായി ചോദ്യം. മദ്രസകളിലോ ഗീതാ ക്ലാസിലോ എന്ത് പഠിപ്പിക്കുന്നു എന്നതല്ല പരിവാറുകാരാ പ്രശ്നം. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നടത്തുന്ന പൊതുവിദ്യാഭ്യാസത്തി
നാമജപ പ്രതിഷേധവും അമ്ബലങ്ങളില്‍ ഗണപതിക്ക് പ്രത്യേക വഴിപാടും കഴിക്കണമത്രേ എന്നാണ് പോപ്പിന്‍റെ ഓര്‍ഡര്‍. വഴിപാട് കഴിക്കുമ്ബോള്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ തന്നെ കഴിക്കണേ പോപ്പേ. അമ്ബലങ്ങളുടെ നടത്തിപ്പിനും ജീവനക്കാരുടെ ശമ്ബളത്തിനുമൊക്കെ ഉപകരിക്കും ആ സഹായം. നമ്മുടെ നാട്ടില്‍ നടക്കുന്ന വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കുട പിടിക്കാൻ വേണ്ടി ഒരു സമുദായ സംഘടനയെ രംഗത്തിറക്കി ആര്‍ക്കുവേണ്ടിയാണ് ഈ രാഷ്ട്രീയ നാടകം കളി എന്നത് നാട്ടുകാര്‍ക്ക് മനസ്സിലാകും പോപ്പേ.. പണ്ട് ശബരിമലയുടെ പേരില്‍ നിങ്ങള്‍ ഈ നാട്ടില്‍ കാട്ടിക്കൂട്ടിയതൊക്കെ കേരളം കണ്ടതാണല്ലോ ? ചങ്ങനാശേരിയിലെ കസേരയില്‍ ഇരുന്നു പോപ്പ് കുലുങ്ങിയാല്‍ കേരളം കുലുങ്ങും എന്നൊരു തോന്നല്‍ അങ്ങേയ്ക്ക് ഉണ്ടെന്നു തോന്നുന്നു.
അങ്ങ് കുലുങ്ങിയാല്‍ ആ കസേരയും അങ്ങും മാത്രമാണ് കുലുങ്ങുക എന്നത് കഴിഞ്ഞ ഏഴ് വര്‍ഷമായിട്ടും അങ്ങേയ്ക്ക് മനസ്സിലായില്ലെങ്കില്‍ പിന്നെ എന്നാണ് മനസ്സിലാവുക ? ജനാധിപത്യം നാട്ടില്‍ പുലരട്ടെ.. സയൻസിന്‍റെ വിവിധ വളര്‍ച്ചകള്‍ കുട്ടികള്‍ പഠിക്കട്ടെ. അവരെ പിന്തിരിപ്പൻ നൂറ്റാണ്ടിലേക്ക് തള്ളി വിടാതിരിക്കൂ.