IndiaNEWS

ഓഗസ്റ്റ് ആഘോഷങ്ങളുടെ മാസം:  12 അവധികൾ, ഓഗസ്റ്റിലെ പ്രധാന ദിനങ്ങളും പ്രത്യേകതകളും അറിയുക

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അവധി ദിനങ്ങളുള്ളത്‌ ഈ മാസമാണ്. ഔദ്യോഗികമായി പത്ത്‌ അവധി ദിനങ്ങളാണുള്ളത്‌. 26 ലെ ബാങ്ക്‌ അവധി ദിനംകൂടി കണക്കാക്കിയാല്‍ ഇത്‌ 11 ദിവസമാകും.

6,12,13,15,20,26,27,28,29,30,31 തീയതികളിലാണ്‌ അവധി പ്രഖ്യാപിച്ചിട്ടുള്ളത്‌. 6,13,20,27 ഞായറാണ്‌. 12 രണ്ടാം ശനിയാഴ്‌ചയും 26 നാലാം ശനിയാഴ്‌ചയുമാണ്‌.

Signature-ad

15 സ്വാതന്ത്ര്യദിനം. 28 ഒന്നാം  ഓണവും അയ്യന്‍കാളി ജയന്തിയും. 29ന് തിരുവോണം. 30നു മൂന്നാം ഓണം. 31നു നാലാം ഓണവും ശ്രീനാരായണഗുരു ജയന്തിയും. ബാങ്ക്‌ അവധി ദിനങ്ങള്‍മാത്രം ആറ്‌ എണ്ണമുണ്ട്‌.

ഓഗസ്റ്റ് മാസത്തിലെ പ്രധാന ദിവസങ്ങള്‍

ഓഗസ്റ്റ് 1- ദേശീയ പര്‍വതാരോഹണ ദിനം

എല്ലാ വര്‍ഷവും ഓഗസ്റ്റ് 1 ന് ദേശീയ പര്‍വതാരോഹണ ദിനം ആചരിക്കുന്നു. ന്യൂയോര്‍ക്കിലെ അഡിറോണ്ടാക്ക് പര്‍വതനിരകളിലെ 46 കൊടുമുടികള്‍ വിജയകരമായി കീഴടക്കിയ ബോബി മാത്യൂസ്, സുഹൃത്ത് ജോഷ് മഡിഗന്‍ എന്നിവരോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ ദിവസം ആഘോഷിക്കുന്നത്.

ഓഗസ്റ്റ് 1 മുതൽ 7 വരെ- ലോക മുലയൂട്ടല്‍ വാരം

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് ആദ്യ വാരത്തില്‍ ലോക മുലയൂട്ടല്‍ വാരം ആഘോഷിക്കുന്നു. 1992 ലാണ് ഇത് ആദ്യമായി ആഘോഷിച്ചത്.

ആഗസ്റ്റ് 6- ഹിരോഷിമ ദിനം

എല്ലാ വര്‍ഷവും ഓഗസ്റ്റ് 6 നാണ് ഹിരോഷിമ ദിനം ആചരിക്കുന്നത്. 1945ല്‍ ജാപ്പനീസ് നഗരമായ ഹിരോഷിമയില്‍ ലോകത്ത് ആദ്യമായി അണുബോംബ് പതിച്ച ദിവസമാണിത്.

ആഗസ്റ്റ് ആദ്യ ഞായർ- അന്തർദ്ദേശീയ സൗഹൃദദിനം

ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായർ  അന്താരാഷ്ട്ര ഫ്രണ്ട്ഷിപ്പ് ദിനമായി ആഘോഷിക്കുന്നു. 1935 ല്‍ യുഎസിലാണ് സുഹൃത്തുക്കള്‍ക്കായി ഒരു ദിവസം സമര്‍പ്പിക്കുന്ന പാരമ്പര്യം ആരംഭിച്ചത്. ക്രമേണ ഫ്രണ്ട്ഷിപ്പ് ഡേ ജനപ്രീതി നേടി. ഇന്ന് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളും ഈ ദിനം ആഘോഷിക്കുന്നു.

ആഗസ്റ്റ് 6 – അന്താരാഷ്ട്ര ബിയര്‍ ദിനം

ഓഗസ്റ്റ് 6 ന് അന്താരാഷ്ട്ര ബിയര്‍ ദിനം ആചരിക്കുന്നു. 2007 ല്‍ കാലിഫോര്‍ണിയയിലെ സാന്താക്രൂസിലാണ് ഇതിന് തുടക്കം കുറിച്ചത്.

ഓഗസ്റ്റ് 7 – ദേശീയ കൈത്തറി ദിനം

എല്ലാ വര്‍ഷവും ഓഗസ്റ്റ് 7 ന് രാജ്യത്തെ കൈത്തറി തൊഴിലാളികളെ ബഹുമാനിക്കാനായി  ഈ ദിവസം ആചരിക്കുന്നു. ഈ വര്‍ഷം രാജ്യം ആറാമത് ദേശീയ കൈത്തറി ദിനമാണ് ആഘോഷിക്കുന്നത.

ആഗസ്റ്റ് 7- സംസ്കൃത ദിനവും

ആഗസ്റ്റ് 8-  ക്വിറ്റ് ഇന്ത്യാ ദിനം

1942 ഓഗസ്റ്റ് 8 ന് ബോംബെയില്‍ നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സെഷനില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഗാന്ധിജി ‘ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം’ ആരംഭിച്ചു. ഓഗസ്റ്റ് പ്രസ്ഥാനം അല്ലെങ്കില്‍ ഓഗസ്റ്റ് ക്രാന്തി എന്നും ഇത് അറിയപ്പെടുന്നു.

ഓഗസ്റ്റ് 9 – നാഗസാക്കി ദിനം

1945 ഓഗസ്റ്റ് 9 ന് അമേരിക്ക ജപ്പാനിലെ നാഗസാക്കിയില്‍ രണ്ടാമത്തെ ബോംബ് പതിച്ച ദിവസമാണ്ത്. ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ‘ഫാറ്റ് മാന്‍’ എന്ന പേരില്‍ നാഗസാക്കിയില്‍ ബോബ് വര്‍ഷിച്ചത്.

ഓഗസ്റ്റ് 9- സ്വദേശി ജനങ്ങളുടെ അന്താരാഷ്ട്ര ദിനം

തദ്ദേശവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും  പ്രോത്സാഹിപ്പിക്കാനും വേണ്ടി. യുഎന്‍ നിര്‍ദേശപ്രകാരം ലോകമെമ്പാടും എല്ലാ വര്‍ഷവും ഓഗസ്റ്റ് 9 ന് തദ്ദേശവാസികളുടെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നു.

ഓഗസ്റ്റ് 12- അന്താരാഷ്ട്ര യുവജന ദിനം

സമൂഹത്തില്‍ യുവാക്കളുടെ വികസനത്തിനും സംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്നതിനായി ഓഗസ്റ്റ് 12 ന് ലോകമെമ്പാടും അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കുന്നു.

ഓഗസ്റ്റ് 12- ലോക ആന ദിനം

ആനകളെ സംരക്ഷിക്കാനും അവയുടെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കുന്നതിനായി വര്‍ഷം തോറും ഓഗസ്റ്റ് 12 ന് ലോക ആന ദിനം ആചരിക്കുന്നു.

ഓഗസ്റ്റ് 13- അന്താരാഷ്ട്ര ലെഫ്റ്റ് ഹാന്‍ഡേഴ്‌സ് ദിനം

എല്ലാ വര്‍ഷവും ഓഗസ്റ്റ് 13 ന് ലെഫ്റ്റ് ഹാന്‍ഡേഴ്‌സ് ദിനം ആചരിക്കുന്നു. ഇടത് കയ്യന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് ഈ ദിവസം അവബോധം വളര്‍ത്തുന്നു.

ഓഗസ്റ്റ് 13- ലോക അവയവദാന ദിനം

അവയവ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി ഓഗസ്റ്റ് 13 ന് ലോക അവയവദാന ദിനം ആചരിക്കുന്നു.

ഓഗസ്റ്റ് 15-  ഇന്ത്യൻ സ്വാതന്ത്ര്യദിനം

എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947ല്‍ ഈ ദിവസമാണ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. 200 വര്‍ഷത്തിലേറെയായി ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ നിന്ന് മുക്തമായ ഒരു പുതിയ യുഗത്തിന്റെ തുടക്കത്തെക്കുറിച്ച് ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഓഗസ്റ്റ് 19- ലോക ഫോട്ടോഗ്രാഫി ദിനം

ഫോട്ടോഗ്രാഫിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വര്‍ഷം തോറും ഓഗസ്റ്റ് 19 ന് ലോക ഫോട്ടോഗ്രാഫി ദിനം ആചരിക്കുന്നു.

ഓഗസ്റ്റ് 19-  ലോക മാനുഷിക ദിനം

മാനുഷിക സേവനത്തില്‍ ജീവന്‍ പണയപ്പെടുത്തുന്നവരെ സ്മരിക്കുന്നതിനായി ലോകമെമ്പാടും ആഗസ്റ്റ് 19 ന് ലോക മാനുഷിക ദിനമായി ആചരിക്കുന്നു. പ്രതിസന്ധികളിലുള്ള സ്ത്രീകളുടെ പ്രവര്‍ത്തനത്തെയും ഈ ദിവസം ഓര്‍ക്കുന്നു.

ഓഗസ്റ്റ് 20- ലോക കൊതുക് ദിനം

എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 നാണ് ലോക കൊതുക് ദിനം ആചരിക്കുന്നത്. ബ്രിട്ടീഷ് ഡോക്ടറായ സര്‍ റൊണാള്‍ഡ് റോസ് 1897ല്‍ ഈ ദിവസമാണ് മലേറിയ പരത്തുന്ന പെണ്‍ കൊതുകുകളെ കണ്ടെത്തിയത്.

 ഓഗസ്റ്റ് 20- സദ്ഭാവനാ ദിനം

അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 ന് സദ്ഭാവനാ ദിവസമായി ആചരിക്കുന്നു.

ഓഗസ്റ്റ് 22- രക്ഷാബന്ധന്‍

സഹോദരനും സഹോദരിയും തമ്മിലുള്ള ശാശ്വതമായ ബന്ധം കെട്ടിയുറപ്പിക്കാനായി ഈ ദിവസം ലക്ഷ്യമിടുന്നു. 2021 ല്‍ ഓഗസ്റ്റ് 22 ന് രക്ഷാബന്ധന്‍ ദിവസമായി ആഘോഷിക്കും.

ആഗസ്റ്റ് 22- ലോക നാട്ടറിവ് ദിനം

ഓഗസ്റ്റ് 23- അടിമത്ത നിരോധന ദിനം

അടിമക്കച്ചവടത്തിന്റെ ദുരന്തത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 23 ന് അടിമത്ത നിരോധന ദിനം ആചരിക്കുന്നു. അടിമക്കച്ചവടത്തിന്റെ ചരിത്രപരമായ കാരണങ്ങളെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ഓര്‍മ്മിക്കാന്‍ ഈ ദിവസം അവസരമൊരുക്കുന്നു.

ആഗസ്റ്റ് 25- സംസ്ഥാന ജീവകാരുണ്യ ദിനം (ചട്ടമ്പി സ്വാമികളുടെ ജന്മദിനം)

ഓഗസ്റ്റ് 26- സ്ത്രീ സമത്വ ദിനം

സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ യുഎസ് ഭരണഘടനയുടെ 19 ാം ഭേദഗതി പാസാക്കിയതിന്റെ ഓര്‍മ്മയാണ് ഈ ദിവസം ആഘോഷിക്കുന്നത്. 1971 ല്‍ യുഎസ് കോണ്‍ഗ്രസ് ഓഗസ്റ്റ് 26 സ്ത്രീ സമത്വ ദിനം ഔദ്യോഗികമായി അംഗീകരിച്ചു.

ഓഗസ്റ്റ് 26- ലോക നായ ദിനം

ഓരോ വര്‍ഷവും ഓഗസ്റ്റ് 26 ന് ലോക നായ ദിനമായി ആഘോഷിക്കുന്നു

ഓഗസ്റ്റ് 29- ദേശീയ കായിക ദിനം

ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 29 ന് ദേശീയ കായിക ദിനം ആഘോഷിക്കുന്നു.

ആഗസ്റ്റ് 29- അന്താരാഷ്ട്ര ആണവ വിരുദ്ധ ദിനം

ഓഗസ്റ്റ് 30- ചെറുകിട വ്യവസായ ദിനം

ചെറുകിട വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 30 ന് ചെറുകിട വ്യവസായ ദിനം ആചരിക്കുന്നു.

ഓഗസ്റ്റ് 30- കൃഷ്ണ ജന്‍മാഷ്ടമി

ഈ വര്‍ഷം ഓഗസ്റ്റ് 30ന് ജന്മാഷ്ടമി ആഘോഷിക്കും. ശ്രീകൃഷ്ണന്റെ ജനനത്തെയാണ് ജന്മഷ്ടമി ഉത്സവം അടയാളപ്പെടുത്തുന്നത്. മഹാവിഷ്ണുവിന്റെ മനുഷ്യാവതാരങ്ങളിലൊന്നാത്രേ ശ്രീകൃഷ്ണൻ.

Back to top button
error: