KeralaNEWS

ഭാര്യയെ പെട്രാള്‍ ഒഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

പാലക്കാട്:ഭാര്യയെ പെട്രാള്‍ ഒഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച മഞ്ഞപ്ര നാട്ടുകല്ലില്‍ വച്ച്‌ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രമോദിന് പൊള്ളലേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഭവത്തില്‍ പ്രമോദിന്റെ ഭാര്യ കാര്‍ത്തികയ്ക്കും പരിക്കേറ്റിരുന്നു.എന്നാൽ കുതറി മാറിയതിനാല്‍ നിസാര പരുക്കു മാത്രമാണ് ഭാര്യക്കുണ്ടായത്.

Signature-ad

കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ബുധനാഴ്ച രാവിലെ മഞ്ഞപ്ര നാട്ടുകല്ല് ബസ് സ്റ്റോപ്പില്‍ വച്ച്‌ സംഭവം നടന്നത്.

Back to top button
error: