IndiaNEWS

മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ബി ജെ പിയില്‍ നിന്ന് രാജി

ഇംഫാൽ:മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച ബി.ജെ.പി നേതാവ് വിനോദ് ശര്‍മ്മ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു.

ബീഹാറില്‍ ബി.ജെ.പിയുടെവക്താവായിരുന്നു വിനോദ് ശര്‍മ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം അദ്ദേഹത്തിനില്ലെന്നും വിനോദ് ശർമ്മ പറഞ്ഞു.അങ്ങനെയെങ്കിൽ മോദിക്ക് എൽകെ അദ്വാനിയുടെ ഗതിതന്നെയാകും ഉണ്ടാകുക എന്നും ശർമ്മ കൂട്ടിച്ചേർത്തു.

“മണിപ്പൂർ ഇന്ത്യക്ക് അപമാനം, സ്ത്രീകളെ തെരുവിലൂടെ നഗ്നരാക്കി പരേഡ് നടത്തിച്ചിട്ടും പ്രധാനമന്ത്രി ഉറക്കത്തിലാണ്. ബിരേൻ സിങ്ങിനെ പുറത്താക്കാൻ ധൈര്യമില്ല. ബീജെപിയുടെ ബേട്ടി ബചാവോ വെറും പൊള്ള വാക്ക് മാത്രം. എനിക്ക് ഈ പാർട്ടിയിൽ തുടരാൻ കഴിയില്ല”-
വിനോദ് ശർമ്മ  പറഞ്ഞു.

Back to top button
error: