KeralaNEWS

ബിജെപി പിന്തുണയോടെ ജയിച്ച കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലേക്ക്

കൊല്ലം: ഉമ്മന്നൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് അധ്യക്ഷയും ഉപാധ്യക്ഷനുമായി ജയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവയ്ക്കാൻ വിസ്സമ്മതിച്ചതോടെ നടപടിയെടുത്ത് കോണ്‍ഗ്രസ്.

ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് അംഗങ്ങളായ ഷീബ ചെല്ലപ്പൻ, സുജാതൻ അമ്ബലക്കര എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്ര പ്രസാദിന്‍റേതാണ് നടപടി.

 

Signature-ad

മൂന്ന് ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ഇന്നലെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇതോടെ അടിയന്തിരമായി സ്ഥാനങ്ങള്‍ രാജിവയ്ക്കാൻ പാര്‍ട്ടി ഇരുവരോടും ആവശ്യപ്പെട്ടിരുന്നു.എല്‍ഡിഎഫിനെ അട്ടിമറിച്ചാണ് ബിജെപി പിന്തുണയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചത്. ആകെ 20 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഒൻപത് പേരും എല്‍ഡിഎഫാണ്.എന്നാൽ പാർട്ടി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാതെ ഇരുവരും ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.

Back to top button
error: