CrimeNEWS

ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ചവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി; പ്രതികൾ റിമാന്റിൽ

മേപ്പാടി: സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റെയ്ഞ്ചിലെ വിത്തുകാട് നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മേപ്പാടി ചന്തക്കുന്ന് മഹേശ്വരൻ (19), മേപ്പാടി സ്വദേശി ബബീഷ് (21), മേപ്പാടി പാറക്കുന്ന് വീട്ടിൽ നിഖിൽ (20), എടയൂർ ഉമ്മാട്ടിൽ മുഹമ്മദ് ബിലാൽ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മരങ്ങൾ മുറിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

വൈത്തിരി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സുരേഷ് കുമാർ, മനോജ്, സുധാകരൻ, കെ.വി. സജി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ദീപ്തി, വിഷ്ണു, അനീഷ്, ഫോറസ്റ്റ് വാച്ചർമാരുമാണ് പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതികൾ സമാനകുറ്റകൃത്യങ്ങളിൽ മുമ്പ് ഇടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വനം ഉദ്യോഗസ്ഥർ അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: