തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇനിമുതല്‍ പരോള്‍ ഇല്ല. മയക്കുമരുന്ന് വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അടിയന്തര പരോളും ഇനിമുതല്‍ നല്‍കില്ല.
ലഹരി വില്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോണ്‍ പരിശോധനയും തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിക്കും. ഇതിന്റെ ലൊക്കേഷന്‍ വിഡിയോയും ഫോട്ടോയും അതത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും.
ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എന്‍ഡിപിഎസ് കേസുകളിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ ഡ്രോണ്‍ പരിശോധന നടത്തി. റൂറല്‍ പോലീസ് പരിധിയിലെ 19 സ്റ്റേഷനുകളില്‍ മൂന്ന് സ്റ്റേഷനുകളില്‍ പരിശോധന പൂര്‍ത്തിയായി.