KeralaNEWS

ഡോ. ഗണപതിക്ക് തിരിച്ചടി;ആസ്റ്റര്‍  മെഡിസിറ്റിക്കെതിരായ അവയവദാന കേസ് കോടതി തള്ളി

കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് മസ്തിഷ്‌ക മരണം സംഭവിക്കും മുമ്ബേ അവയവദാനം നടത്താൻ ശ്രമം നടത്തിയെന്ന കേസില്‍ ആസ്റ്റര്‍ മെഡിസിറ്റിക്ക് അനുകൂലമായി ഹൈക്കോടതി വിധി.
2019ല്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന അവയവദാനവും കരള്‍മാറ്റ ശസ്ത്രക്രിയയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും ഗൂഢാലോചനയുടെ ഭാഗമാണെന്നുമുള്ള കൊല്ലം സ്വദേശി ഡോ. ഗണപതിയുടെ പരാതിയിന്മേലായിരുന്നു  കോടതിയുടെ ഇടപെടല്‍.ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
വാഹനാപകടത്തില്‍ പരുക്കേറ്റ ചേരാനല്ലൂര്‍ സ്വദേശിയായ അജയ് ജോണി എന്ന യുവാവിനെ 2019 മാര്‍ച്ച്‌ രണ്ടിന് ആസ്റ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. യുവാവിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്ബേ ആശുപത്രിയില്‍ നേരത്തെ ലിവര്‍ സിറോസിസിന് ചികിത്സ തേടിയിരുന്ന അഭിഭാഷൻ കൂടിയായ രോഗിക്ക് കരള്‍ മാറ്റി വയ്ക്കാൻ ഡോക്ടര്‍മാരടങ്ങുന്ന സംഘം ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

Back to top button
error: