ഡെറാഡൂൺ:ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലില്‍ ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. കനത്ത മഴയെ തുടര്‍ന്നാണ് ഗൗച്ചര്ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റര്‍ ഭാഗം ഒലിച്ചുപോയത്.
ഇതേ തുടര്‍ന്ന് ബദരീനാഥ് തീര്‍ഥാടനം തടസ്സപ്പെട്ടു. പാത പുനസ്ഥാപിക്കാന്‍ രണ്ടോ മൂന്നോ ദിവസമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഗൗച്ചറിനടുത്തുള്ള ഭട്ട്നഗറിലും റോഡിന്റെ ഒരു ഭാഗം തകര്‍ന്നു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു വരികയാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ, മണ്ണിടിച്ചിലിനെത്തുടര്‍ന്ന് യമുനോത്രി ദേശീയ പാതയിൽ ബാര്‍കോട്ടിനും ഗംഗാനിക്കും ഇടയില്‍ പലയിടത്തും യാത്രാ തടസ്സം ഉണ്ടിയിരുന്നു.