ബാലരാമപുരം:ഹെല്‍മെറ്റില്ലാതെ ഓട്ടോറിക്ഷ ഓടിച്ചതിന് 500 രൂപ പിഴ.ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷക്കാണ് ഹെല്‍മറ്റില്ലാത്തതിന് 500 രൂപ പഴിയടക്കുന്നതിനുള്ള മെസേജ് വന്നത്.
മെസേജ് ലഭിച്ചതോടെ ഹെൽമറ്റ് വച്ച് പ്രതിഷേധവുമായാണ് ഷെമീർ ഇപ്പോൾ ഓട്ടോറിക്ഷാ ഓടിക്കുന്നത്.ഹെല്‍മറ്റുമായി ബാലരാമപുരത്ത് ഷെമീർ ഓട്ടോറിക്ഷ ഓടുന്നത് നാട്ടുകാരിലും കൗതുകമുണര്‍ത്തി.എന്നാൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്.