ധാക്ക:ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേര് മരിച്ചു. ബംഗ്ലാദേശിലെ ചന്ദ്രകാണ്ഡ പ്രദേശത്തായിരുന്നു അപകടം നടന്നത്.
അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. ബസില്‍ അമിതമായി യാത്രക്കാരെ കയറ്റിയതും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
രാവിലെ 9 മണിയോടെ ചന്ദ്രകാണ്ഡയില്‍ നിന്ന് പുറപ്പെട്ട ബസ് ഛത്രകാണ്ഡ ഹൈവേക്ക് സമീപത്തുള്ള കുളത്തിലേയ്ക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ബസില്‍ 60-ഓളം പേര് ഉണ്ടായിരുന്നു. ബസിനുള്ളില്‍ യാത്രക്കാരുടെ എണ്ണം കൂടുതലായതുകൊണ്ട് തന്നെ കുളത്തിലേയ്ക്ക് മറിഞ്ഞ ബസ് വീണ്ടും താഴ്ന്ന് പോവുകയായിരുന്നു.