KeralaNEWS

ഏഴുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ദമ്ബതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ചു 

നാഗർകോവിൽ:മാനസിക വളര്‍ച്ചയെത്താത്ത ഏഴുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ദമ്ബതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

നാഗര്‍കോവില്‍ തക്കലയ്ക്ക് സമീപം മണലിക്കര കണ്ടാര്‍കോണത്തില്‍ മുരളീധരൻ (40), ഭാര്യ ഷൈലജ (35), മകൻ ജീവ (7) എന്നിവരാണ് മരിച്ചത്.

Signature-ad

ബംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലിയായിരുന്ന മുരളീധരൻ കോവിഡ് കാലത്താണ് തന്‍റെ കുടുംബത്തെയും കൂട്ടി നാട്ടിലെത്തി താമസം തുടങ്ങിയത്.കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.

Back to top button
error: