ജസ്റ്റിസ് ഷാറദ് കുമാര്‍ ശര്‍മ്മ ബലാത്സംഗ കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കവെയാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്.2020ല്‍ യുവതി നല്‍കിയ കേസാണ് തീര്‍പ്പാക്കിയത്.
പങ്കാളി വിവാഹം കഴിക്കാൻ താത്പ്പര്യമില്ലെന്ന് അറിയിച്ചതോടെ യുവതി പീഡന പരാതി നല്‍കുകയായിരുന്നു. 2005 മുതല്‍ ഇരുവരും റിലേഷനിലായിരുന്നു. സൂപ്രീം കോടതിയുടെ സമാന രീതിയിലുള്ള പരാമര്‍ശം ചൂണ്ടികാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.
പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം വിവാഹം ചെയ്യാൻ സമ്മതിച്ചില്ലെങ്കില്‍ ഇതിനെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു സൂപ്രീംകോടതിയുടെ പരാമര്‍ശം.
2020ലാണ് യുവതി പരാതി നല്‍കിയത്. 2005 മുതല്‍ റിലേഷനിലായ ഇരുവരും അന്നുമുതല്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലര്‍ത്തുന്നുണ്ട്.ജോലി ലഭിച്ച ശേഷം ഇരുവരും വിവാഹം ചെയ്യാമെന്ന് പരസ്പരം സത്യം ചെയ്തിരുന്നതായും പിന്നീട് യുവാവ് മറ്റെരു വിവാഹം കഴിച്ചതായും ഇതിന് ശേഷവും താനുമായുള്ള ബന്ധം തുടര്‍ന്നതായും യുവതി വാദിച്ചു.
യുവാവ് വിവാഹിതാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടര്‍ന്നത് പരസ്പര സമ്മതമുള്ളതിന് ഉദാഹരണമാണെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.ഈ കാലഘട്ടത്തില്‍ നിയമം ദുരുപയോഗം ചെയ്യുന്നത് ഏറിവരുന്നതായും കോടതി നിരീക്ഷിച്ചു.