CrimeNEWS

തൊടുപുഴയില്‍ ജോലികഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് കടന്നുപിടിച്ചു

ഇടുക്കി: ജോലികഴിഞ്ഞ് രാത്രി വീട്ടിലേയ്ക്ക് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ, ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയയാള്‍ കടന്നുപിടിച്ചു. യുവതി നിലവിളിച്ചപ്പോള്‍ ഇയാള്‍ കടന്നുകളഞ്ഞു.

വ്യാഴാഴ്ച രാത്രി 8.30-ന് തൊടുപുഴ വണ്ണപ്പുറത്താണ് സംഭവം. തൊടുപുഴയിലുള്ള ആശുപത്രിയിലെ ജോലികഴിഞ്ഞാണ് യുവതി വീട്ടിലേക്ക് പോയത്. കാളിയാര്‍ എസ്റ്റേറ്റ് റോഡിന്റെ തുടക്കം മുതല്‍ ബൈക്ക് പുറകെ ഉണ്ടായിരുന്നു. അപ്പോള്‍ സംശയം തോന്നിയില്ല.

Signature-ad

വീട്ടിലേക്ക് തിരിയുന്നവഴിയില്‍ എത്തിയപ്പോഴാണ് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്. പേടിച്ചുപോയ യുവതി നിലവിളിച്ചു. ഇതോടെ ഇയാള്‍ ബൈക്ക് വേഗത്തില്‍ ഓടിച്ചുപോയി.

കാളിയാര്‍ പോലീസ് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

Back to top button
error: