Movie

ഫഹദ് ഫാസിൽ തെന്നിന്ത്യൻ സിനിമ കീഴടക്കുന്നു,  ‘പുഷ്പ 2’ വൻ പ്രതീക്ഷയോടെ എത്തുന്നു;  ‘മാമന്നന്‍’ സൂപ്പർ ഹിറ്റ്

    ‘പുഷ്പ 2,’ ‘മാമന്നന്‍’ എന്നീ സിനിമകൾ ഉയർത്തി വിട്ട തരംഗം ഫഹദ് ഫാസിൽ എന്ന നടന്റെ ഗ്രാഫ് വാനോളം എത്തിച്ചിരിക്കുന്നു. അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ‘പുഷ്പ 2’ ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബന്‍വര്‍ സിങ് ഷെഖാവത് ആയി അഭിനയിക്കാന്‍ ആറ് കോടി രൂപയാണ് ഫഹദ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗത്തിന് വേണ്ടി അഞ്ച് കോടിയാണ് ഫഹദ് വാങ്ങിയിരിക്കുന്നത്. അല്ലു അര്‍ജുനും ഫഹദ് ഫാസിലും തമ്മില്‍ ആദ്യ ഭാഗത്തെക്കാള്‍ കൂടുതല്‍ കോമ്പിനേഷന്‍  സീനുകള്‍ ‘പുഷ്പ 2’ല്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യ ഭാഗത്തില്‍ സ്‌ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും ‘പുഷ്പ 2’ല്‍ താരത്തിന് പ്രാധാന്യം വളരെ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുഷ്പയും ഭന്‍വര്‍ സിങ്ങ് ഷെഖാവത്തുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാഗത്തില്‍ ഉള്ളത്.

തെലുങ്ക് സിനിമാ ലോകത്ത് ഏറ്റവുമധികം ആവേശമുണര്‍ത്തുന്ന രണ്ടാം ഭാഗങ്ങളില്‍ ഒന്നാണ് ‘പുഷ്പ: ദ റൂള്‍’. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ.രവിശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ധനുജയ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. 150 കോടി ബജറ്റില്‍ ആയിരുന്നു പുഷ്പ: ദ റൈസ് എന്ന ഒന്നാം ഭാഗം ഒരുക്കിയത്, എന്നാല്‍ 350 കോടി ബജറ്റിലാണ് രണ്ടാം ഭാഗമായ പുഷ്പ ദ റൂള്‍ ഒരുക്കുന്നത്.  2021ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം 373 കോടിയാണ് ആഗോള തലത്തില്‍ കളക്ഷന്‍ നേടിയത്.

Signature-ad

   അടുത്ത കാലത്തിറിങ്ങിയ ഫഹദ് ഫാസിൽ തിളങ്ങിയ തമിഴ് സിനിമയായിരുന്നു ‘മാമന്നന്‍’. തീയേറ്ററുകളില്‍ വന്‍ കളക്ക്ഷന്‍ നേടിയ ചിത്രം ഇനി ഒടിടി റിലീസിനൊരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. ജൂലൈ 27 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. മാരി സെല്‍വരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലെത്തില്‍ ടൈറ്റില്‍ റോളിലെത്തിയ വടിവേലുവും, കിടിലന്‍ പ്രകടനവുമായെത്തിയ ഫഹദ് ഫാസിലും മത്സരിച്ച് അഭിനയിച്ചപ്പോള്‍ ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കി. ഉദയനിധിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനുമാണ് ചിത്രം നേടിയത്. ചിത്രത്തില്‍ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായ അതിവീരനായാണ് ഉദയ നിധി എത്തിയത്. കീര്‍ത്തി സുരേഷാണ് നായിക. രത്നവേലു എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: