Social MediaTRENDING

കാട്ടിലെ രാജാവിനൊപ്പം ഒരു പാത്രത്തിൽനിന്ന് ഭക്ഷണം! യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

റാസൽഖൈമ: കാടിന്റെ ഭംഗി ഇഷ്ടപ്പെടുന്നവരും സാഹസികത ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. എന്നാൽ ‘കാട്ടിലെ രാജാവി’നെ കൂട്ടുകാരനെപ്പോലെ കണ്ടാലോ? സിംഹത്തിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Signature-ad

റാക് മൃഗശാലയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭൂമിയിലെവിടെയും നിങ്ങൾക്കിത് കാണാൻ കഴിയില്ലെന്ന കുറിപ്പും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. റാസൽഖൈമയിലെ സ്വകാര്യ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു മൃഗശാലയിലാണ് സംഭവം. സിംഹത്തിനൊപ്പം ഇരിക്കുന്ന യുവതി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുകയാണ്. സിംഹത്തിന് മുമ്പിലുള്ള പാത്രത്തിൽ നിന്ന് തന്നെയാണ് യുവതിയും ഭക്ഷണം കഴിക്കുന്നത്. ഒരേ പാത്രത്തിൽ നിന്ന് പച്ചമാംസം കഴിക്കുന്ന സിം​ഹത്തേയും പാകം ചെയ്ത മാംസം കഴിക്കുന്ന യുവതിയേയും വീഡിയോയിൽ കാണാം. 38 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

Back to top button
error: