ലക്നൗ:യു.പിയില്‍ ബി.ജെ.പി നേതാവിനെ അടിച്ചുകൊന്നു.സംഗ്രാംപൂരിലെ സാഹ്ജിപൂര്‍ ഗ്രാമത്തിലാണ് സംഭവം.
ദിനേശ് സിംഗ് (40) എന്നയാളെയാണ് ബൈക്കിലെത്തിയ അക്രമികള്‍ ഇരുമ്ബുവടികൊണ്ട് അടിച്ചുകൊന്നത്.
ഗുരുതരമായി പരിക്കേറ്റ ദിനേശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.