കാഞ്ഞങ്ങാട്:സി പി എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ.
കാഞ്ഞങ്ങാട് ബല്ലയിലെ എം.സുജിത് (24), പി.നന്ദലാൽ (20), എം.വിപിൻ (27), മൂലക്കണ്ടം സ്വദേശി കെ.ഇ.അശ്വിൻ (20) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്.ഐ.കെ പി .സതീഷ് അറസ്റ്റു ചെയ്തത്.
ഇന്നലെ വൈകുന്നേരം 5.30 മണിയോടെയാണ് സി പി എം പ്രവർത്തകൻ അത്തിക്കോത്ത് എസി നഗറിലെ ചേരിക്കൽ വീട്ടിൽ കൃഷ്ണനെ (33) ആർ.എസ്.എസ്.സംഘം ആക്രമിച്ചത്. തടയാൻ ചെന്ന സഹോദരൻ ഉണ്ണികൃഷ്ണനും മർദ്ദനമേറ്റിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണൻ്റെ പരാതിയിൽ ഒമ്പത് പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.