CrimeNEWS

ഓട്ടോയില്‍ മാലിന്യം തള്ളുന്നത് ഫോണില്‍ പകര്‍ത്തി; കോര്‍പ്പറേഷന്‍ ജീവനക്കാരന് മര്‍ദനം

കൊച്ചി: മാലിന്യം തള്ളാന്‍ ഓട്ടോയില്‍ എത്തിയവര്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനെ മര്‍ദിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ 14ാം വാര്‍ഡിലെ സാനിറ്റേഷന്‍ ജീവനക്കാരനും ഹെല്‍ത്ത് സ്‌ക്വാഡ് അംഗവുമായ ചെറായി സ്വദേശി അരുണിനാണ് (39) മര്‍ദനമേറ്റത്. സംഭവത്തില്‍ കൊല്ലം സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റു ചെയ്തു. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു.

ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്ക് മരോട്ടിച്ചോട്ടിലാണ് സംഭവമുണ്ടായത്. ഓട്ടോറിക്ഷയില്‍ മാലിന്യം തള്ളാനെത്തിയ ബിനുവിനേയും കൂട്ടാളിയേയും അരുണ്‍ തടയുകയായിരുന്നു. ഇവര്‍ വന്ന ഓട്ടോയുടെ ചിത്രം ഫോണില്‍ പകര്‍ത്താനും ശ്രമിച്ചു, ഇതോടെ ഇരുവരും ചേര്‍ന്ന് അരുണിനെ മര്‍ദിക്കുകയായിരുന്നു. തള്ളി താഴെയിട്ടതിനു ശേഷം ഇവര്‍ അരുണിന്റെ മൊബൈലും തട്ടിയെടുത്തു. തുടര്‍ന്ന് ഇവര്‍ ഇവിടെനിന്ന് കടന്നു. അരുണ്‍ നല്‍കിയ പരാതിയിലാണ് എളമക്കര പോലീസ് കേസെടുത്തത്.

Back to top button
error: