IndiaNEWS

പബ്ജി വഴി പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക്

സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍ യുവതി പബ് ജി കളിച്ച്‌ ഇന്ത്യയിലെ ഒരു യുവാവുമായി സ്നേഹത്തിലാവുകയും അയാളെ ഇന്ത്യയിലെത്തി വിവാഹം ചെയ്യുകയും ചെയ്തത് ലോകം മുഴുവൻ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്.
എന്നാൽ ഇന്ത്യ അവരെ ചേർത്തുപിടിക്കുകയാണ് ചെയ്തത്.അവരെ മാത്രമല്ല,ആ നാലു മക്കളേയും!

സ്വന്തം രാജ്യത്തെയും ഭർത്താവിനെയും മതത്തേയും വരെ കളഞ്ഞിട്ടാണ് അവർ തന്റെ നാലു മക്കളോടൊപ്പം ഇന്ത്യയിലെത്തിയത്.

 

Signature-ad

ഗംഗാസ്നാനം ചെയ്ത് ഹൈന്ദവരീതിയില്‍ സീമ ഹൈദറും യുപി സ്വദേശിയായ സച്ചിനും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സച്ചിന്‍റെ കുടുംബം.ഇപ്പോള്‍ ഇരുവരും ഒരുമിച്ചാണ് താമസം. സീമ ഹൈദര്‍ പാകിസ്ഥാന്‍കാരനായ ആദ്യ ഭര്‍ത്താവിന്‍റെ പേരായ ഹൈദര്‍ എന്ന ഇസ്ലാം നാമം ഒഴിവാക്കി ഇപ്പോഴത്തെ ഭര്‍ത്താവിന്‍റെ പേര് ചേര്‍ത്ത് സീമ സച്ചിന്‍ എന്ന് പേര് മാറ്റുകയും ചെയ്തു. നാല് കുട്ടികളുടെ പേരുകള്‍ രാജ്, പ്രിയങ്ക, പാരി, മുന്നി എന്നിങ്ങളെ ഹിന്ദുനാമങ്ങളാക്കി.

 

“ഇനി ശിഷ്ടകാലം ഭാരതീയ സ്ത്രീയായി ഭാരതത്തില്‍ ജീവിക്കും. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകില്ല. മടങ്ങിപ്പോയാല്‍ ഭര്‍ത്താവും കൂട്ടരും കൊന്നേയ്ക്കുമെന്ന ഭയമുണ്ട്” – സീമ സച്ചിന്‍ പറയുന്നു.

 

യുപി സ്വദേശി സച്ചിനെ വിവാഹം കഴിയ്ക്കാന്‍ നാലു കുട്ടികളുടെ അമ്മ കൂടിയായ സീമ ഹൈദർ എന്ന പാകിസ്ഥാന്‍ കാരി ഇന്ത്യയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പബ് ജി എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ചാണ് ഇരുവരും പ്രണയബദ്ധരായത്. പാകിസ്ഥാന്‍കാരി സീമയ്ക്ക് വയസ്സ് 30 ആണെങ്കിലും സച്ചിന് വയസ്സ് 25.

 

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍കാരി ഇന്ത്യയിലെത്തിയത്. തന്‍റെ സ്ഥലം 12 ലക്ഷം രൂപയ്ക്ക് വിറ്റാണ് സീമ ഹൈദര്‍ യുപിക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തിയത്.

Back to top button
error: