കാമുകനായ കൊല്ലം പട്ടാഴിയില്‍ നിന്നും അടൂര്‍ നെല്ലിമുകളില്‍ താമസിക്കുന്ന സുമേഷ്(19), പെണ്‍കുട്ടിയുടെ സുഹൃത്ത് ആലപ്പുഴ നൂറനാട് പണയില്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന ശക്തി(18), ഇയാളുടെ സുഹൃത്തുക്കളായ നൂറനാട് ലെപ്രസി സാനിറ്റോറിയം പി.ഒയില്‍ അനൂപ്(22), അരവിന്ദ് (28) പണയില്‍ അഭിജിത്ത്(20) എന്നിവരാണ് പിടിയിലായത്.
പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തു വന്നത്.തുടര്‍ന്ന് പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ വകുപ്പ് പ്രകാരം കൂട്ട ബലാല്‍സംഗമുള്‍പ്പടെ നാലു കേസുകളാണ് എടുത്തിട്ടുള്ളത്.
പീഡനം ഇങ്ങനെ…
കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് മുഖേന പരിചയപ്പെട്ട ശക്തി രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ചു.തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് അനൂപ് കുട്ടിയുമായി അടുപ്പത്തിലായി പീഡിപ്പിച്ചു. പിന്നീട് ശക്തിയും അനൂപും സുഹൃത്തുക്കളായ അഭിജിത്, അരവിന്ദ് എന്നിവരുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. അരവിന്ദിന്റെ സാന്നിധ്യത്തില്‍ മറ്റ് മൂന്ന് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കി. ഏറ്റവുമൊടുവിലായി ജൂണില്‍ കാമുകനായ സുമേഷും ലൈംഗികമായി പീഡിപ്പിച്ചു.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെട്ടു. കൗണ്‍സിലിങിന്റെ അടിസ്ഥാനത്തില്‍ പിന്നീട് പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് ജൂലൈ ഒന്നിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്‌പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇൻസ്പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
പരസ്പരം അറിയാവുന്നവരായതിനാല്‍ പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരങ്ങള്‍ നല്‍കാതെ രഹസ്യമായി ദിവസങ്ങളോളം നിരീക്ഷിച്ചും, ഊര്‍ജ്ജിതമായ അന്വേഷണത്തിലൂടെയും പൊലീസ് കുടുക്കുകയായിരുന്നു. പ്രതികള്‍ നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം താമസക്കാര്‍ ആയതിനാല്‍ അവിടെനിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് കാമുകനായ സുമേഷിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിന്നീട് നടത്തിയ രഹസ്യമായ നീക്കത്തില്‍ മറ്റു പ്രതികളെ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചെയുമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്.