IndiaNEWS

ഉത്തർപ്രദേശിൽ 13 ലക്ഷത്തിലധികം ആളുകൾക്ക് തോക്ക് ലൈസൻസ്

ന്യൂഡൽഹി:രാജ്യത്ത് തോക്ക് ലൈസൻസ് ഏറ്റവും കൂടുതൽ ഉള്ളത് ഉത്തർപ്രദേശിൽ. 13 ലക്ഷത്തിലധികം ആളുകൾക്കാണ് ഇവിടെ തോക്ക് ലൈസൻസുള്ളത്.
രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്മീരിൽ അഞ്ചു ലക്ഷത്തിൽ താഴെയാണ് തോക്ക് ലൈസൻസുള്ളവരുടെ എണ്ണം.ജമ്മു കശ്മീരിൽ തോക്ക് ലൈസന്സിന് 2018ൽ ഏർപ്പെടുത്തിയ നിരോധനം 2023ലാണ് നീക്കിയത്.

ജൂണ് വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 37.7 ലക്ഷം ആളുകളാണ് തോക്ക് ലൈസൻസുള്ളവർ. 2016ലെ കണക്കുകളേക്കാൾ നാലു ലക്ഷം കൂടുതലാണ് ഇത്.

Back to top button
error: