KeralaNEWS

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം മലപ്പുറത്തെ ക്ഷീരകര്‍ഷകന്

മലപ്പുറം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം മലപ്പുറത്തെ ക്ഷീരകര്‍ഷകന്.
പെരിന്തല്‍മണ്ണയ്ക്കടുത്ത് ആനമങ്ങാട് കൃഷ്ണപ്പടി ഒലിയത്ത് അയ്യപ്പനാണ് 75 ലക്ഷത്തിന്റെ സമ്മാനം നേടിയത്. WC 112188 എന്ന ടിക്കറ്റിലൂടെയാണ് സമ്മാനം ലഭിച്ചത്.

അയ്യപ്പനും ഭാര്യ അമ്മിണിയും ക്ഷീരകര്‍ഷകരാണ്. മക്കളായ അനിത, അനില, അനിഷ എന്നിവരെ വിവാഹം കഴിപ്പിച്ചയച്ചു. ലോട്ടറിയില്‍ നിന്ന് സമ്മാനത്തുക ലഭിച്ചാല്‍ കടബാധ്യതകള്‍ തീര്‍ക്കണം. സ്ഥിരമായി വരുമാനം കണ്ടെത്താൻ എന്തെങ്കിലും സംരംഭം ആരംഭിക്കണമെന്നുമാണ് അയ്യപ്പന്റെ ആഗ്രഹം.

 

Signature-ad

സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന ആളാണ് അയ്യപ്പൻ.. ആനമങ്ങാട്ടെ ശ്രീകൃഷ്ണ ലോട്ടറി ഏജൻസീസില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് കേരള സ്റ്റേറ്റ് കോര്‍പ്പറേഷൻ ബാങ്കിന്റെ അലനല്ലൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് വിൻ വിൻ. 40 രൂപയാണ് ടിക്കറ്റ് വില. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: