നിമിത്തങ്ങളിൽ ഒരുപാട് വിശ്വാസമര്‍പ്പിക്കുന്നവരാണ് മലയാളികള്‍. പച്ചക്കുതിര തന്നെ അതിനു ഉദാഹരണമാണ്. അപ്പോള്‍ ഈ പച്ചക്കുതിരയും ഭാഗ്യക്കുറിയും ഒന്നിച്ചാലോ? “ഡബിള്‍ ഭാഗ്യം”
ഇനിമുതൽ പച്ചക്കുതിരയാണ് കേരള ലോട്ടറിയുടെ ഭാഗ്യമുദ്ര. സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ഔദ്യോഗിക ഭാഗ്യമുദ്ര, ലോഗോ (മാസകറ്റ്), പരസ്യ ചിത്രങ്ങള്‍ എന്നിവ ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിര്‍വഹിച്ചു.
“കേരള ലോട്ടറി തന്നെ നല്ലൊരു ഭാഗ്യമുദ്രയാണ്. ഒരു ലക്ഷത്തിലധികം ഭാഗ്യക്കുറി വില്‍പനക്കാരുണ്ട്. ഒരു വര്‍ഷം 7,000 കോടി രൂപ സമ്മാനമായി വിതരണം ചെയ്യുന്നു. 3,000 കോടി മുതല്‍ 3,500 കോടി രൂപ വരെ കമ്മീഷനായി ലഭിക്കുന്നുണ്ട്”-ധനമന്ത്രി ബാലഗോപാൽ പറഞ്ഞു.
കാരിക്കച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകല്‍പന ചെയ്തത്. ചിത്രകാരനായ സത്യപാഷ ശ്രീധറാണ് ഭാഗ്യക്കുറിയുടെ ലോഗോ രൂപകല്പന ചെയ്തത്. മാസ്‌ക്കറ്റിന്റെ ടര്‍ബോ രൂപം ശില്‍പി ജിനനും ടുഡി അനിമേഷൻ സുധീര്‍ പി. യൂസഫുമാണ് തയ്യാറാക്കിയത്.