Lead NewsNEWS

കോട്ടയം നഗരസഭയില്‍ നാടകീയത; കോണ്‍ഗ്രസ് വിമത യുഡിഎഫിനൊപ്പം

കോട്ടയം നഗരസഭയുടെ 52-ാം വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് വിമത യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് വിമത ബിന്‍സി സെബാസ്റ്റിയനാണ് ഡിസിസിയില്‍ എത്തി പിന്തുണ അറിയിച്ചത്.

52 അംഗ കൗണ്‍സിലില്‍ നിലവില്‍ എല്‍ഡിഎഫ് -22, യുഡിഎഫ്-21, ബിജെപി-8 സ്വതന്ത്ര – 1 എന്നിങ്ങനെയാണ് കക്ഷി നില. ബിന്‍സി യുഡിഎഫിനെ പിന്തുണച്ചതോടെ ഇരുമുന്നണികള്‍ക്കും 22 അംഗങ്ങള്‍ വീതമാവും. ഇതോടെ നറുക്കെടുപ്പിലൂടെ ഭരണമാര്‍ക്ക് എന്ന് നിശ്ചയിക്കേണ്ടി വരും.

Signature-ad

യുഡിഎഫിന് ഭരണം കിട്ടിയാല്‍ അഞ്ചുവര്‍ഷത്തേക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുമെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭയിലും സ്വതന്ത്ര പിന്തുണ യുഡിഎഫിനാണ്. ഇതോടെ ഭരണം യുഡിഎഫിന് ലഭിച്ചേക്കും. നിലവില്‍ ഏറ്റുമാനൂരില്‍ എല്‍ഡിഎഫ്-12, യുഡിഎഫ്-13, ബിജെപി-7, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് കക്ഷി നില.

Back to top button
error: