സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ – വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 1 മുതല്‍ 11 വരെ എറണാകുളം കളമശ്ശേരിയില്‍ ഉള്ള KIED ക്യാംപസിലാണ് പരിശീലനം.
ബിസിനസ് ആശയങ്ങള്‍, ബ്രാൻഡിംഗ് ആൻഡ് പ്രൊമോഷൻ, സര്‍ക്കാര്‍ സ്കീമുകള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ് ലോണുകള്‍, എച്ച് ആര് മാനെജ്മെന്റ്, കമ്ബനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോഴ്സ് ഫീ, സര്ട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പെടെ 5,900 രൂപയും താമസം ഇല്ലാതെ 2,421 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര് KIED ന്റെ വെബ്സൈറ്റ് ആയ www.kied.info – ല്‍ ജൂലൈ 26നു മുൻപായി അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890/2550322/7012376994.