കൊടകര: അമ്മയോടൊപ്പം സ്കൂട്ടറില്‍ പോകവെ ബസ്സിടിച്ച് മകള്‍ മരിച്ചു. ആളൂര്‍ അരിക്കാട്ട് ബാബുവിന്റെ മകള്‍ ഐശ്വര്യ ബാബു (24) ആണ് മരിച്ചത്.
അമ്മ ജിൻസി ബാബുവിന് ഗുരുതര പരിക്കേറ്റു.ഇവരെ ചാലക്കുടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍ അധ്യാപികയാണ് ജിൻസി.
ഇന്ന് രാവിലെ 8.30നാണ് അപകടം. മാളയില്‍ നിന്നും തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇവര്‍ സഞ്ചരിച്ച സ്കൂടറില്‍ ഇടിക്കുകയായിരുന്നു. ആളൂര്‍ പാലത്തിന്റെ സമീപം വെച്ചായിരുന്നു അപകടം. സര്‍ട്ടിഫിക്കറ്റ് വാങ്ങാൻ അമ്മയോടൊപ്പം സ്കൂട്ടറില്‍ പോകുകയായിരുന്നു ഐശ്വര്യ ബാബു.