IndiaNEWS

കനത്ത മഴ; ബദരിനാഥ് ദേശീയ പാതയിൽ  നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

ത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ബദരിനാഥ് ദേശീയ പാത (എൻഎച്ച്‌-7) തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ പിപ്പല്‍കോടിമിന് സമീപമുള്ള ഹൈവേയില്‍ കുന്നില്‍ നിന്ന് പാറകളും അവശിഷ്ടങ്ങളും വീണതിനെത്തുടര്‍ന്ന് റോഡ് തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.സംഭവത്തിൽ നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്.
 

അതേസമയം വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട ആളുകളെ എസ്‌ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി.വെള്ളക്കെട്ടില്‍ കുടുങ്ങിയ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.മെയിൻ ബസാര്‍, ലക്ഷര്‍ ബസേഡി റോഡ്, ആദര്‍ശ് കോളനി എന്നിവിടങ്ങളിലും മറ്റ് വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും എസ്ഡിആര്‍എഫിന്റെ രക്ഷാദൗത്യം തുടരുകയാണ്.

Back to top button
error: