ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. നാദാപുരം തൂണേരി കോടഞ്ചേരിയിലെ ഭർതൃവീടിനു സമീപമുള്ള വീട്ടുവളപ്പിലെ കുളിമുറിയിലാണ് വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയുമായ അശ്വതി (25) യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം.
അയൽവാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
നാദാപുരം പൊലീസ് എത്തി തുടർനടപടികൾ നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു. മകൻ നൈനിക്.