IndiaNEWS

ബസിലെ മുസ്ലിം കണ്ടക്ടറോട് തലയിലെ തൊപ്പി നീക്കം ചെയ്യാൻ യാത്രക്കാരി; വിവാദമായതോടെ മാപ്പപേക്ഷ; കേസെടുത്ത് പോലീസ്

ബംഗളൂരു: കോർപ്പറേഷൻ ബസിലെ മുസ്ലിം സമുദായക്കാരനായ കണ്ടക്ടറോട് തലയിലെ തൊപ്പി നീക്കാൻ യാത്രക്കാരിയായ യുവതി.ശേഷം ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയും ചെയ്തു.
 വീഡിയോ വൈറലായതിന് പിന്നാലെ യുവതിക്കെതിരെ പോലീസ് കേസെടുത്തു.യുവതി തന്നെയാണ് വീഡിയോ ചിത്രീകരിച്ചതും.കണ്ടക്ടര്‍ മുസ്ലിം സമുദേയത്തില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ യുവതിക്കെതിരെ വ്യാപകമായ വിമര്‍ശനവും സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് ഉയരുന്നുണ്ട്.

കണ്ടക്ടറായി യൂണിഫോമിലായിരിക്കുമ്ബോള്‍ തൊപ്പി ധരിക്കാമോ എന്നാണ് യുവതി കണ്ടക്ടറോട് ചോദിക്കുന്നത്. ധരിക്കാൻ ഒരുപക്ഷെ കഴിയുമെന്നാണ് കണ്ടക്ടര്‍ മറുപടി പറഞ്ഞത്.

 

Signature-ad

നിങ്ങള്‍ മതം വീട്ടില്‍ ആചരിക്കുക, യൂണിഫോമിലായിരിക്കുമ്ബോള്‍ തൊപ്പി ധരിക്കാന്‍ പാടില്ല, യുവതി പറഞ്ഞു.പിന്നീട് ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയായിരുന്നു.

യൂണിഫോമിന്റെ ഭാഗമായി തൊപ്പി ധരിക്കാമോയെന്ന് കണ്ടക്ടറോട് യുവതി വീണ്ടും എടുത്ത് ചോദിക്കുന്നതായും ഒന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. ഇതുവരെ ആരും തൊപ്പി ധരിക്കുന്നത് വിലക്കിയിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ അധികൃതരെ സമീപിക്കാനും കണ്ടക്ടര്‍ യുവതിയോട് നിര്‍ദേശിച്ചു.

സംഭവം കൈവിട്ടു പോയതോടെ യുവതി മാപ്പപേക്ഷയുമായി രംഗത്തെത്തിയെങ്കിലും പോലീസിനോട് തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശിക്കുകയായിരുന്നു.

Back to top button
error: