KeralaNEWS

യോഗ്യത ഇല്ലാതെ ചികിത്സ നടത്തിയ ‘ഡോക്ടര്‍’ അറസ്റ്റില്‍ 

കോതമംഗലം: യോഗ്യത ഇല്ലാതെ ചികിത്സ നടത്തിയ ‘ഡോക്ടര്‍’ അറസ്റ്റില്‍.  തിരുവനന്തപുരം ചിറയൻകീഴ് വടശേരിക്കോണം എം.എസ് ബില്‍ഡിംഗില്‍ മുരുകേശ്വരി (29) യെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
യുക്രൈനില്‍ നിന്ന് മെഡിക്കല്‍ ബിരുദം സമ്ബാദിച്ചെങ്കിലും ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിരുന്നില്ല. കുത്തുവഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ 2021 മാര്‍ച്ച്‌ മുതല്‍ 2023 വരെ ഇവർ ഡോക്ടറായി പ്രാക്ടിസ് ചെയ്തിരുന്നു.
കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്.

Back to top button
error: