KeralaNEWS

മൃഗങ്ങളുടെ സ്നേഹത്തിന്റെയും ആത്മാര്‍ത്ഥയുടെയും മുന്നില്‍ മനുഷ്യൻ വെറും മൃഗങ്ങള്‍ മാത്രം;കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന കുരങ്ങൻ

ഹജീവികളോട് സ്നേഹം കാണിക്കുന്ന മൃഗങ്ങളുടെ വീഡിയോ പല തവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മൃഗങ്ങളുടെ വളരെ നിഷ്ക്കളങ്കമായ ചെയ്തികള്‍ ഒരു പുഞ്ചിരിയോടെ മാത്രമെ കണ്ടു നില്‍ക്കാനാകുകയുള്ളൂ. ഇപ്പോഴിതാ സമാനമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുകയാണ്.

തന്റെ അടുത്ത സുഹൃത്തായ പൂച്ചക്കുട്ടനെ രക്ഷിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലാകുന്നത്. അഴുക്ക് കിണറില്‍ വീണു പോയതാണ് പൂച്ച. അതു കണ്ട ഉടൻ കിണറിലേക്ക് കുരങ്ങനെടുത്ത് ചാടി. പൂച്ചക്കുട്ടിയെ രക്ഷിക്കാൻ നോക്കുന്നുണ്ടെങ്കിലും കിണറിന്റെ ഉയരം കാരണം കുരങ്ങന് സാധിക്കുന്നില്ല. മറ്റു കുരങ്ങിന്റെ സഹായം തേടാനും ശ്രമിക്കുന്നുണ്ട്. ഇതിനിടയില്‍ ഒരു പെണ്‍കുട്ടി എത്തി പുച്ചകുട്ടിയെ പുറത്തേയ്‌ക്കെടുക്കുന്നു. പിന്നീട് പുച്ചകുട്ടിയെ തന്റ് അടുത്തിരുത്തി ഓമനിക്കുകയാണ് കുരങ്ങൻ.

Signature-ad

ഷജീദ് വി കെ എന്നയാളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മെയ് 14 ന് പങ്കുവച്ച വീഡിയോയ്ക്ക് രണ്ടു ലക്ഷത്തിലധികം ലൈക്കുകളുണ്ട്. അനവധി കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.

Back to top button
error: