KeralaNEWS

നിര്‍ധന നായര്‍ കുടുംബത്തിലെ വിദ്യാര്‍ഥികൾക്ക് ധനസഹായം

ദുബായ്:ഗ്ലോബല്‍ നായര്‍ കൂട്ടായ്മയായ ദുബൈയിലെ ‘പ്രണാം മലബാര്‍’ കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നും പഠനത്തില്‍ മുന്‍പന്തിയിലുള്ള നിര്‍ധന നായര്‍ കുടുംബത്തിലെ വിദ്യാര്‍ഥികളില്‍നിന്നും തുടര്‍ പഠനത്തിനും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുമുള്ള 2023 വര്‍ഷത്തേക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

ഈ അധ്യയന വര്‍ഷം ഉന്നതമാർക്കോടെ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന നായര്‍ കുടുംബത്തിലെ കുട്ടികള്‍ക്കുമാണ് സഹായധനം നല്‍കുന്നത്.

2023 ആഗസ്ത് 10 ന് മുന്‍പായി www(dot)pranammalabar(dot)com എന്ന ഓണ്‍ലൈന്‍ പോർട്ടലിൽ  അപേക്ഷ ഫോറം പൂരിപ്പിച്ച്‌ അപേക്ഷിക്കേണ്ടതാണ്. ധനസഹായത്തിന് അര്‍ഹരായ കുട്ടികള്‍ മാർക്ക് ലിസ്റ്റും, മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളും പരിശോധനക്കായി  സമര്‍പ്പിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി pranamedu@gmail(dot)com എന്ന ഇ മെയില്‍ അഡ്രസ്സിലോ 00 971 50 454 7526 എന്ന വാട്‌സ് ആപ് നമ്ബറിലോ ബന്ധപ്പെടണം.

Back to top button
error: