KeralaNEWS

മംഗള എക്സ്പ്രസ് ഉൾപ്പെടെ 13 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ്

കോഴിക്കോട്:13 ട്രെയിനുകള്‍ക്ക്‌ അധിക സ്‌റ്റോപ്പുകള്‍ അനുവദിച്ചു. പരീക്ഷണാടിസ്‌ഥാനത്തിലാണ്‌ പുതിയ സ്‌റ്റോപ്പുകള്‍.
അടുത്ത 15 മുതല്‍ നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്‌പ്രസിന്‌ (12618) കൊയിലാണ്ടിയിലും (പുലര്‍ച്ചെ 03.09), 16 മുതല്‍ തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്‌പ്രസിന്‌ (16604) കുറ്റിപ്പുറം (പുലര്‍ച്ചെ 02.29), കൊയിലാണ്ടി (പുലര്‍ച്ചെ 03.09) സ്‌റ്റേഷനുകളിലും സ്‌റ്റോപ്‌ അനുവദിച്ചിട്ടുണ്ട്‌.
പുതിയ സ്‌റ്റോപ്പ്‌ അനുവദിക്കപ്പെട്ട മറ്റു ട്രെയിനുകള്‍ (‍ട്രെയിന്, സ്‌റ്റോപ്പ്‌, എത്തുന്ന സമയം, പ്രാബല്യത്തില്‍ വരുന്ന തീയതി എന്ന ക്രമത്തിൽ)
പുനെ-കന്യാകുമാരി എക്‌സ്‌പ്രസ്‌ (16381) ഒറ്റപ്പാലം പുലര്‍ച്ചെ 01.44 അടുത്ത 15, മധുരൈ-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ്‌ (16344) കരുനാഗപ്പള്ളി പുലര്‍ച്ചെ 02.22 അടുത്ത 16, തിരുവനന്തപുരം-മംഗളൂരു എക്‌സ്‌പ്രസ്‌ (16347) ചാലക്കുടി പുലര്‍ച്ചെ 02.09 അടുത്ത 16, മംഗളൂരു-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ (16603) അമ്ബലപ്പുഴ പുലര്‍ച്ചെ 03.10 അടുത്ത 16, നാഗര്‍കോവില്‍-മംഗളൂരു എക്‌സ്‌പ്രസ്‌ ,16606) കുളിത്തുറൈ പുലര്‍ച്ചെ 02.36, നെയ്യാറ്റിന്‍കര പുലര്‍ച്ചെ 3 മണി അടുത്ത 17, ആലപ്പുഴ-ധന്‍ബാദ്‌ എക്‌സ്‌പ്രസ്‌ (13352) സുല്ലൂര്‍പേട്ട രാത്രി 11.33 അടുത്ത 17,

എറണാകുളം-കാരയ്‌ക്കല്‍ എക്‌സ്‌പ്രസ്‌ (16188) കൊടുമുടി രാവിലെ 5.34 അടുത്ത 18, മുംബൈ-നാഗര്‍കോവില്‍ എക്‌സ്‌പ്രസ്‌ (16339) നാമക്കല്‍ രാത്രി 11.34 അടുത്ത 18, പാലക്കാട്‌-തിരുനെല്‍വേലി പാലരുവി എക്‌സ്‌പ്രസ്‌ (16792) കുണ്ടറ രാത്രി 11.32,
കിളക്കടയം പുലര്‍ച്ചെ 3.17 അടുത്ത 18, തിരുനെല്‍വേലി-പാലക്കാട്‌ പാലരുവി എക്‌സ്‌പ്രസ്‌ (16791) പവൂര്‍ചത്രം രാത്രി 12.23, കുണ്ടറ പുലര്‍ച്ചെ 3.37 അടുത്ത 19, പുനലൂര്‍-മധുരൈ എക്‌സ്‌പ്രസ്‌ (16730) വള്ളിയൂര്‍ രാത്രി 11.10 അടുത്ത 19.


ടിക്കറ്റ്‌ വരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ സ്‌റ്റോപ്പ്‌ നിലനിര്‍ത്തണോ എന്നു പിന്നീട് തീരുമാനിക്കും.

Back to top button
error: