KeralaNEWS

കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റില്‍ ഹോൾസെയിൽ കച്ചവടം

കൊല്ലം:ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്നും ഹോള്‍സെയിലായി മദ്യം കടത്തിയ ഓട്ടോറിക്ഷ പൊലീസ് പിടികൂടി.ചിതറയിലാണ് സംഭവം.
ഓട്ടോറിക്ഷയില്‍ കടത്തിയ 20 കുപ്പി ഇന്ത്യൻ നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്.ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് ചിതറ പൊലീസ് ഇത്തരത്തില്‍ മദ്യം പിടികൂടുന്നത്.

മടത്തറയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ നിന്നും ഹോള്‍സെയില്‍ ആയി മദ്യം വില്‍ക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യവുമായി ഓട്ടോറിക്ഷ പിടികൂടിയത്.

 

Signature-ad

കടയ്ക്കല്‍ മണലുവെട്ടം സ്വദേശി പ്രദീപ് ആണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപ് ചടയമംഗലം എക്സൈസ് സംഘം ബസില്‍ നിന്നും വലിയ അളവില്‍ മദ്യം പിടികൂടിയിരുന്നു. ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്നുമാണ് മദ്യം ലഭിച്ചതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.

Back to top button
error: